Thursday, April 7, 2011

ഫുട്‌്ബോള്‍ ലോകകപ്പിനായി കൃത്രിമ മേഘങ്ങള്‍

ഫുട്‌്ബോള്‍ ലോകകപ്പിനായി കൃത്രിമ മേഘങ്ങള്‍ 
2022ലെ ഫുട്‌ബോള്‍ ലോകകപ്പ്‌ ഖത്തറില്‍ നടക്കുമെന്നു പ്രഖ്യാപനം വന്നതു തന്നെ ലോകത്തെ ഞെട്ടിച്ചാണ്‌. മരുഭൂമികള്‍ നിറഞ്ഞ ഖത്തറിലെ കൊടുംചൂടില്‍ എങ്ങനെയാണ്‌ ഫുട്‌ബോള്‍ ലോകകപ്പ്‌ നടത്തുകയെന്നായിരുന്നു പ്രധാന സംശയം. എന്നാല്‍, തലയ്‌ക്കുമീതേ കത്തുന്ന സൂര്യനെ വരുതിയിലാക്കി കളിക്കാര്‍ക്കു തണല്‍ ഒരുക്കുന്ന വിദ്യയാണ്‌ ഖത്തര്‍ ഒരുക്കുന്നത്‌. മേഘങ്ങള്‍ സൂര്യപ്രകാശത്തെ മറയ്‌ക്കുന്ന സൂത്രവിദ്യയാണ്‌ ഖത്തര്‍ ലോകകപ്പിനായി പരീക്ഷിക്കുന്നത്‌. കൃത്രിമ മേഘങ്ങളാണ്‌ ഖത്തര്‍ ഇതിനായി ഒരുക്കുന്നത്‌.

ഭാരം കുറഞ്ഞ കാര്‍ബണ്‍ ഘടകങ്ങള്‍ കൊണ്ടു നിര്‍മിച്ച വമ്പന്‍ ബലൂണില്‍ ഹീലിയം വാതകം നിറച്ചാണ്‌ ഈ കൃത്രിമ മേഘം തയാറാക്കുന്നത്‌. ഇതില്‍ സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറുകളും ഘടിപ്പിച്ചിട്ടുണ്ട്‌. ഈ മോട്ടോറുകളെ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിച്ച്‌ കൃത്രിമ മേഘത്തെ യഥേഷ്‌ടം നീക്കന്‍ സാധിക്കും.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്‌ഞരാണ്‌ ഈ കൃത്രിമ മേഘത്തിന്റെ രൂപകല്‌പന നിര്‍വഹിച്ചത്‌. ഒരു കൃത്രിമ മേഘത്തിനു 21 കോടിയിലേറെ രൂപയാണ്‌ ചെലവു വരുന്നത്‌. അതോടൊപ്പം തന്നെ സൂര്യപ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷനുകള്‍ ഉപയോഗിച്ചു സ്‌റ്റേഡിയം തണുപ്പിക്കാനും ഖത്തര്‍ അധികൃതര്‍ തയാറെടുക്കുകയാണ്‌.

Tuesday, April 5, 2011

Thursday, March 17, 2011